ഡല്‍ഹിയില്‍ അമ്മയോട് മകന്റെ കൊടും ക്രൂരത. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തു.
സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോസ് ക്വാസി മേഖലയിലാണ് സംഭവം. 65കാരിയാണ് 39കാരനായ മകന്റെ ക്രൂരതയ്ക്ക് ഇരയായത്. രണ്ട് തവണ ഇയാള്‍ അമ്മയെ ലൈംഗികമായി ഉപദ്രവിച്ചു. പീഡനത്തിന് ശേഷം ഇത് ‘നിങ്ങള്‍ക്കുള്ള ശിക്ഷയാണ്’ എന്ന് ഇയാള്‍ പറയുകയും ചെയ്തു. വയോധികയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭര്‍ത്താവിനും മകനും മകള്‍ക്കൊപ്പവുമായിരുന്നു അതിജീവിത കഴിഞ്ഞിരുന്നത്. ഇവരുടെ മറ്റൊരു മകള്‍ ഭര്‍ത്താവിനൊപ്പം ഇതേ മേഖലയിലാണ് താമസം. കഴിഞ്ഞ മാസം പതിനേഴിന് അതിജീവിതയും ഭര്‍ത്താവും മകളും സൗദിയില്‍ തീര്‍ത്ഥയാത്ര പോയിരുന്നു. എട്ട് ദിവസത്തോളം അവര്‍ സൗദിയില്‍ തങ്ങി. ഇതിനിടെ മകന്‍ അച്ഛന് ഫോണ്‍ ചെയ്യുകയും ഉടന്‍ മടങ്ങി എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമ്മയുമായുള്ള ബന്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് അയാള്‍ പറഞ്ഞത്.
താന്‍ കുട്ടിയായിരുന്ന സമയത്ത് അമ്മയ്ക്ക് മറ്റെരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അച്ഛന്‍ ജോലിക്ക് പോയിരുന്ന സമയത്താണ് ഇവര്‍ ബന്ധം സൂക്ഷിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു. ഇതിന് ശേഷവും മകന്‍ ഫോണിലൂടെ ഇതേ ആരോപണം തുടര്‍ന്നു. ഇതോടെ കുടുംബം ഡല്‍ഹിയില്‍ തിരിച്ചെത്തി.
















