മുപ്പത്തിയൊന്നാം അബുദാബി അന്താരാഷ്ട്ര ചെസ് ഉത്സവം തുടങ്ങി. അബുദാബി സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം നിർവഹിച്ചു. ഓഗസ്റ്റ് 24 വരെ അബുദാബി കോർണിഷിലെ റാഡിസൺ ബ്ലൂ ഹോട്ടൽ & റിസോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.
അബുദാബി സ്‌പോർട്‌സ് കൗൺസിലിന്‍റെ മേൽനോട്ടത്തിൽ അബുദാബി ചെസ് & മൈൻഡ് ഗെയിംസ് ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയുടെ സമ്മാനത്തുക 500,000 ദിർഹമാണ്. ഈ വർഷത്തെ ഫെസ്റ്റിവലിൽ 82 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 3,000-ത്തിലധികം കളിക്കാർ പങ്കെടുക്കും.
STORY HIGHLIGHT: 31st abu dhabi international chess festival
















