തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്.
കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.
















