കൊച്ചി: സിപിഎമ്മിലെ കത്തുചോര്‍ച്ച വിവാദത്തിലെ ആരോപണ വിധേയന്‍ സിപിഎം നേതാക്കളുടെ അടുത്ത ബന്ധമുള്ള ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
സിപിഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ ആരും കാണാത്ത മുഖം കൂടിയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെന്നൈയില്‍ താമസിക്കുന്ന മലയാളിയായ വ്യവസായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കും സംസ്ഥാന കമ്മിറ്റിക്കും നല്‍കിയ കത്ത് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ ഔദ്യോഗിക രേഖയായി മാറി. ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ ഈ കത്തിലൂടെ പുറത്തു വന്നിട്ടുണ്ട്.
സിപിഎമ്മിലെ അറിയപ്പെടുന്ന സിപിഎം നേതാക്കളും അറിയപ്പെടുന്ന പ്രധാനപ്പെട്ട സിപിഎം നേതാവിന്റെ കുടുംബാംഗവും ഉള്‍പ്പെടേ ഒരുപാട് ആളുകള്‍ ഈ ദുരൂഹമായ സാമ്പത്തിക ഇടപാടില്‍ ഭാഗമായിരിക്കെയാണ് കത്ത് പുറത്തു വരുന്നത്.
















