കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ എംഎസ്എഫ് വർഗീയത വളർത്തുന്നുവെന്ന എസ്എഫ്‌ഐ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ പി കെ നവാസ്.
ലീഗ് വർഗീയ സംഘടനയാണെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. സംഘപരിവാറിന്റെ അഭിപ്രായമാണ് എസ്എഫ്‌ഐ നേതാക്കൾ പ്രസംഗിക്കുന്നതെന്നും നവാസ് കോഴിക്കോട് പറഞ്ഞു.
എംഎസ്എഫ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നതായി ഇന്നലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും ആരോപിച്ചിരുന്നു.
















