മധ്യവേനൽ അവധിക്കുശേഷം തിരികെയെത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി അധ്യാപക, അനധ്യാപക ജീവനക്കാർ ഇന്നു സ്കൂളിലെത്തും. യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾ 25നു തുറക്കാനിരിക്കെയാണ് ഈ തയ്യാറെടുപ്പുകൾ. അധ്യാപകർക്കുള്ള പ്രഫഷനൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ആദ്യഘട്ടം നാളെ മുതൽ 22 വരെ നടത്തും.
പുതിയ അധ്യയന വർഷത്തിൽ മൂന്നു പാദങ്ങളിലായി 178 ദിവസമാണു പ്രവൃത്തി ദിനങ്ങളായുള്ളത്. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്കാണു വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നത്. ഏപ്രിലിൽ അധ്യയനം തുടങ്ങിയ ഇന്ത്യൻ സിലബസ് സ്കൂളുകൾ രണ്ടാംപാദത്തിലേക്കാണ് വിദ്യാർത്ഥികളെ വരവേൽക്കുന്നത്.
STORY HIGHLIGHT: uae schools for reopening
















