വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ ദുരൂഹ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.
സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിൻ്റെ പിതാവ് കെ.സി. ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ ഹർജി നൽകി.
ഹർജിയിൽ കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു.
















