വോട്ട് കൊള്ളയ്‌ക്കെതിരെ ഇൻഡ്യാ സഖ്യം സംഘടിപ്പിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ബിഹാറിൽ പ്രൗഢമായ തുടക്കം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര ബിഹാറിലെ 24 ജില്ലകളിലൂടെ കടന്നു പോകും. ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിലെത്തി.
ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ സാന്നിധ്യമായി. ലാലു പ്രസാദിനെ ആശ്ലേഷിച്ചാണ് നേതാക്കൾ സ്വീകരിച്ചത്.
ആയിരങ്ങളെ സാക്ഷിയാക്കി രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്രയെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയതും കരഘോഷങ്ങളോടെയാണ് ജനം ഏറ്റെടുത്തത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
















