കോട്ടയം പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ ആണ് മരിച്ചത്. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന സുരേന്ദ്രന്‍ രണ്ടു ദിവസമായി ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വര്‍ഷമായി കുടുംബവുമായി അകന്ന് താമസിക്കുകയായിരുന്നു സുരേന്ദ്രൻ. മരണകാരണം വ്യക്തമല്ല.
STORY HIGHLIGHT: retired police officer found dead
















