96′ എന്ന ജനപ്രിയ ചിത്രത്തിലൂടെ മലയാളികളുടെയടക്കം മനം കവർന്ന ഇഷ്ടതാരമാണ് ഗൗരി കിഷൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വയലറ്റ് നിറത്തിലുള്ള സൽവാർ സ്യൂട്ടിൽ മുല്ലപ്പൂ തലയിൽ ചൂടിയുള്ള അതിമനോഹരമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് ഗൗരി പങ്കുവെച്ചിട്ടുള്ളത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുമായി എത്തുന്നത്. ഇതിനോടകം നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ മലയാളം ചിത്രമായ സാഹസത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു.
STORY HIGHLIGHT: gouri g kishan new photos
















