ബീറ്റ്റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ദിവസേന ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ ചിലപ്പോൾ ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്
ബീറ്റ്റൂട്ട് ജ്യൂസിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാൽസ്യവുമായി ബന്ധിപ്പിക്കുകയും കാൽസ്യം-ഓക്സലേറ്റ് പരലുകൾ ഉണ്ടാക്കുകയും ചെയ്യും. ഈ പ്രക്രിയ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കും.
ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരോ മരുന്നുകൾ കഴിക്കുന്നവരോ ആയ വ്യക്തികൾക്ക് ഇത് പ്രശ്നമുണ്ടാക്കാം.
ബീറ്റ്റൂട്ട് ജ്യൂസിന്റെ ഉയർന്ന അസിഡിറ്റി ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഉയർന്ന അളവിലുള്ള ഓക്സലേറ്റുകൾ മുടി വളർച്ചയ്ക്ക് നിർണായകമായ പോഷകമായ സിങ്ക് പോലുള്ള പ്രധാന ധാതുക്കളുടെ ആഗിരണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിലൂടെ മുടി കൊഴിച്ചിലിന് കാരണമായേക്കാം.
മിതമായ അളവിൽ പ്രകൃതിദത്ത പഞ്ചസാര ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ടെങ്കിലും ബീറ്റ്റൂട്ട് ജ്യൂസിൽ ഈ നാരുകൾ ഇല്ലാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമായേക്കാം
















