രുചിക്ക് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയ ഒന്നാണ് പുതിന. ചായയിലുൾ ഇവ ഇട്ട് കുടിക്കുന്ന വളരെ റിഫ്രഷിംഗും ആരോഗ്യപ്രദവുമാണ്. എന്നാൽ ഇവ കേടുകൂടാതെ സൂക്ഷിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഫ്രിഡ്ജിൽ വച്ചാൽ പോലും ഇവ പലപ്പോഴും പെട്ടെന്ന് വാടിപ്പോകും.
എന്നാൽ ഇവ കേടുകൂടാതെ മാസങ്ങളോളം ഉപയോഗിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. അങ്ങനെ ചെയ്താൽ മാസങ്ങളോളം ഇവ കേടുകൂടാതെ സൂക്ഷിക്കാനാകും. എന്തൊക്കെയാണ് ആ മാർഗങ്ങളെന്ന് നോക്കാം.
പുതിനയിലകൾ അതിന്റെ തണ്ടിൽ നിന്നും അടർത്തിയെടുത്ത ശേഷം ഇവ നന്നായി കഴുകിയെടുക്കണം. അതിന് ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് ഈ ഇലകൾ അതിൽ മുക്കിവയ്ക്കുക. രണ്ട് ദിവസം കൂടുമ്പോൾ വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പുതിനയില നനവുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും കേടുവരാതിരിക്കാൻ സഹായിക്കും. നന്നായി പൊതിഞ്ഞ ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പുതിനയില മാസങ്ങളോളം കേടുവരാതെയിരിക്കും.
പുതിന നന്നായി കഴുകിയ ശേഷം അതിന്റെ ഇലകൾ മാത്രം അടർത്തിയെടുത്ത് ഐസ് ക്യൂബ് ട്രേയിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക. ഇത് എത്രദിവസം വരെ വേണമെങ്കിലും ഇങ്ങനെ കേടുവരാതെയിരിക്കും.
നന്നായി കഴുകി ഇലകൾ തണ്ടിൽ നിന്നും അടർത്തിയെടുത്ത് വെയിലത്തിട്ട് ഉണക്കിയെടുക്കുക. ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ കേടുവരാതിരിക്കും.
















