മലയാളികൾ ചായക്കടയിൽ ചെന്നാൽ തിരയുന്ന പലഹാരങ്ങളിൽ സ്വാദിഷ്ടമായ പലഹാരമാണ് ഉള്ളിവട.കുട്ടികൾക്കും മുതിർന്നവർക്കും നൽകാവുന്ന സ്വാദിഷ്ടമായ ഉള്ളിവട തയ്യാറാക്കുന്നതെങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
സവാള – 2
ഇഞ്ചി – ചെറിയ കഷണം
കറിവേപ്പില – 1 ടേബിള്‍ സ്പൂണ്‍
മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 3-4
കടലപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
അരി പൊടി – 1 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ലോര്‍ – 1 ടീസ്പൂണ്‍
ഉപ്പ് – 1/2 ടീസ്പൂണ്‍
കായം – 1/4 ടീസ്പൂണ്‍
ഗരം മസാല -1 / 2 ടീസ്പൂണ്‍
മുളകുപൊടി – 3/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
പെരുംജീരകം -1 / 2 ടീസ്പൂണ്‍
വെള്ളം – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലപ്പൊടി, അരിപ്പൊടി, കോണ്‍ഫ്‌ലോര്‍, അറിഞ്ഞെടുത്ത സവാള, ഇഞ്ചി, കറിവേപ്പില, മല്ലിയില, പച്ചമുളക്, കായം, ഗരം മസാല, മുളക്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ വെള്ളം ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം വറുക്കാന്‍ ആവശ്യത്തിന് എണ്ണ ചൂടാക്കി ഒരു പിടി ബാറ്റര്‍ എടുത്ത് ചെറുതായി അമര്‍ത്തി പരത്തി വറുത്തെടുക്കുക.
STORY HIGHLIGHT : ullivada
















