കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നതിക്കുമായി രൂപീകൃതമായ യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൌണ്ടേഷൻ (United Child Protection Team Foundation ) ഔദ്യോഗിക ലോഗോ പ്രകാശനവും, ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു.
തിരുവനന്തപുരത്ത് ലളിതമായി ഒരുക്കിയ വേദിയിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി
ജി ആർ അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം നടത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റി (CWC) ചെയർപേഴ്സൺ ഷാനിബാ ബീഗം സംഘടനയുടെ 24×7 ടോൾ ഫ്രീ ഹെപ്പ്ലൈൻ നമ്പർ പ്രഖ്യാപനം നിർവഹിച്ചു.
കഴിഞ്ഞ 10 വർഷത്തോളം കുട്ടികളുടെ വിവിധ ക്ഷേമ പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ള ഒരു കൂട്ടം ആളുകൾ ചേർന്ന് മിനിസ്റ്ററി ഓഫ് കോർപ്പറേറ്റ് അഫേഴ്സിൽ രജിസ്റ്റർ ചെയ്ത ഈ കൂട്ടായ്മയുടെ പ്രവർത്തനം കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ അധികം താമസിക്കുന്ന ജി സി സി ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിക്കുകയാണ് ലക്ഷ്യം. കോഴിക്കോട് ഫറൂക്കിലാണ് സംഘടനയുടെ ആസ്ഥാന കാര്യാലയം പ്രവർത്തിക്കുന്നത്.

ലോഗോ പ്രകാശന ചടങ്ങിലും ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പറിന്റെ പ്രകാശന ചടങ്ങിലും യുണൈറ്റഡ് സി പി ടി ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ ശാന്തകുമാർ, അഞ്ജന സിജു, സിദ്ധീഖ് കോഴിക്കോട്, സാദിക്ക് ബേപ്പൂർ, പ്രവീൺ സി കെ എന്നിവർ പങ്കെടുത്തു.
STORY HIGHLIGHT: Logo launch and toll-free helpline number announcement
















