സൗദി അറേബ്യയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങൾ, തടാകങ്ങൾ, വെള്ളക്കെട്ടു സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ അകന്ന് നിൽക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അതേസമയം മക്ക മേഖലയിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
തായിഫ്, മയ്സാൻ, അദാം, അൽ അർദിയാത്, അൽലെയ്ത്, അൽഖുൻഫുദ, അൽ ജുമും, അൽകാമിൽ, ബഹ്റ, അൽമുവൈഹ്, തർബ, അൽഖുർമ, റാൻയ എന്നീ മേഖലകളിലും മഴ കനക്കും. ജിസാൻ, അസീർ, അൽബാഹ, നജ്റാൻ മേഖലകളിൽ ഇടത്തരം മഴയും റിയാദ്, മദീന മേഖലകളിൽ നേരിയ മഴയുമുണ്ടാകും.
















