കൊച്ചി: ആലുവ ടൗണിൽ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് വൻ മയക്കുമരുന്ന് വേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന 158 ഗ്രാം ഹെറോയിൻ പിടികൂടി. എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
158 ഗ്രാം ഹെറോയിൻ വിൽപനക്കായി കടത്തിക്കൊണ്ടുവന്ന അസ്സം സ്വദേശി അസം സ്വദേശി മഗ്ബുൾ ഹുസൈൻ സഹിറുൾ ഇസ്ലാമിനെ പിടികൂടി. ആലുവ കെ എസ് ആർ ടി സി ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്. മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 50 ലക്ഷം രൂപ വരുന്ന മയക്കുമരുന്ന് ഓരോ ചെറിയ കുപ്പിക്ക് 2000 രൂപ മുതൽ 3000 രൂപക്കാണ് വിറ്റിരുന്നത്.
















