വാഷിങ്ടൺ: ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‍കിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. മൂന്ന് വര്‍ഷമായി നീണ്ട് നില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിസമാപ്തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യുദ്ധം അവസാനിക്കുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് ട്രപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച. ചർച്ചയിൽ സെലെൻസ്കിയ്ക്കൊപ്പം യൂറോപ്യൻ നേതാക്കളും പങ്കെടുക്കും.
വാഷിങ്ടൻ ഡിസിയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിലാണ് സെലെൻസ്കിയ്ക്കൊപ്പം യൂറോപ്യൻ നേതാക്കളും പങ്കെടുക്കുക. അലാസ്ക ഉച്ചകോടിക്ക് ശേഷം യുദ്ധത്തെക്കുറിച്ചുള്ള പുടിന്റെ നിലപാട് സമയം കളയാനുള്ള ഒരു മാർഗമാണെന്ന് യുക്രെയ്നും യൂറോപ്യൻ നേതാക്കളും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
















