ഒമാനിൽ ഓഗസ്റ്റ് 21 വരെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി.
നാഷണൽ മൾട്ടി ഹസാർഡ് എർലി വാർണിംഗ് സെന്റർ നൽകിയ കാലാവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
അതേസമയം ഉയർന്ന തലത്തിലുള്ള അന്തരീക്ഷമർദ്ദവും അതിനോട് അനുബന്ധമായ മേഘസഞ്ചാരവുമാണ് പ്രധാനമായും കാലാവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലും ഇടവിട്ട് മഴ, മിന്നൽമഴ എന്നിവ പ്രതീക്ഷിക്കാമെന്നും അറിയിപ്പിൽ പറയുന്നു.
















