എല്ലാവരുടെയും ഫോണിന്റെ പ്രധാന പ്രശ്‌നമാണ് ചൂടാകുന്നത്. ഇപ്പോഴിതാ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ മൊബൈൽ ഫോൺ ബ്രാൻഡായ ഓപ്പോ.
കമ്പനി പുതുതായി ഇറക്കിയ സ്മാർട്ട്‌ഫോണുകൾ ഇതിന് പ്രതിവിധിയാകുമെന്നും അവർ പറയുന്നുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ K13 ടർബോ, ഓപ്പോ K13 ടർബോ പ്രോ എന്നീ ഫോണുകളിൽ ആണ് ഇത് കാണാൻ കഴിയുന്നത്.
ഈ രണ്ട് ഫോണുകൾക്കും 7,000mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്, ഇത് 80W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
ഫോൺ ചൂടാകുന്നത് തടയാൻ 7,000 ചതുരശ്ര മില്ലീമീറ്റർ VC (വേപ്പർ ചേമ്പർ) കൂളിങ് സിസ്റ്റവും ഇവയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ, ഓരോ ഹാൻഡ്‌സെറ്റിലും ബിൽറ്റ്-ഇൻ ഫാൻ യൂണിറ്റുകളും ആക്റ്റീവ് കൂളിങ്ങിനായി എയർ ഡക്റ്റുകളും നൽകിയിരിക്കുന്നുണ്ട്.
50 മെഗാപിക്സൽ പ്രധാന സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ ഇതിനുണ്ട്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
IPX6, IPX8, IPX9 റേറ്റിങ്ങുകളുള്ള ഈ ഫോണുകൾ വെള്ളത്തിൽ മുങ്ങിയാൽ പോലും പ്രവർത്തിക്കുന്നവയാണ്. എക്സ്റ്റേണൽ കൂളിംഗിനായി ടർബോ ബാക്ക് ക്ലിപ്പും ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. 3,999 രൂപയാണ് ഇതിന്റെ വില.
ഓപ്പോ K13 ടർബോയുടെ 8 ജിബി + 128 ജിബി മോഡലിൻ്റെ ഇന്ത്യയിലെ വില 27,999 രൂപയിൽ ആരംഭിക്കുന്നു. അതേസമയം, 8 ജിബി + 256 ജിബി മോഡലിന് 29,999 രൂപയാണ് വില.
ഫസ്റ്റ് പർപ്പിൾ, നൈറ്റ് വൈറ്റ്, മിഡ്‌നൈറ്റ് മാവെറിക് എന്നീ നിറങ്ങളിൽ ആണ് ഈ ഫോൺ ഇറക്കിയിരിക്കുന്നത്, ഓഗസ്റ്റ് 18 മുതലാണ് ഇതിൻ്റെ വിൽപ്പന ആരംഭിക്കുക.
















