ഗൂഗിൾ അടുത്ത തലമുറ പിക്സൽ സ്മാർട്ട്‌ഫോൺ നിര അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ലോഞ്ച് ഇവന്‍റിൽ കമ്പനി ഗൂഗിൾ പിക്‌സൽ 10, പിക്‌സൽ 10 പ്രോ, പിക്‌സൽ 10 പ്രോ എക്‌സ്എല്‍, പിക്‌സൽ 10 പ്രോ ഫോൾഡ് സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഔദ്യോഗിക ലോഞ്ചിന് തൊട്ടുമുമ്പ് ഗൂഗിൾ പിക്‌സൽ 10 പ്രോ ഫോൾഡിന്‍റെ പൂർണ്ണ സവിശേഷതകൾ ഓൺലൈനിൽ ചോർന്നിരുന്നു. ഗൂഗിൾ പിക്‌സൽ 10 പ്രോ ഫോൾഡ് ഹാൻഡ്‌സെറ്റ് ഗൂഗിൾ ടെൻസർ ജി5 പ്രോസസറും ടെൻസർ എം2 സുരക്ഷാ ചിപ്പും ഉപയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂൺസ്റ്റോൺ, ജേഡ് എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ ഫോൺ ലഭ്യമാകും.
ഗൂഗിൾ പിക്‌സൽ 10 പ്രോ എക്‌സ്എല്‍ ഐപി 68 റേറ്റിംഗ് ഉള്ള ബ്രാൻഡിന്‍റെ ആദ്യത്തെ സ്‍മാർട്ട്‌ഫോൺ ആയിരിക്കും ഇത്. സാംസങ് ഗാലക്‌സി സ്സെഡ് ഫോൾഡ് 7, വിവോ എക്‌സ് ഫോൾഡ് 5 എന്നിവ ഉൾപ്പെടെ മത്സരിക്കുന്ന മറ്റ് ഫോണുകൾ ഇതിനകം തന്നെ ഐപി 58 റേറ്റിംഗുകളോടെയാണ് വരുന്നത്.
കവർ ഡിസ്‌പ്ലേയിൽ 408ppi പിക്‌സൽ ഡെൻസിറ്റി, 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് സ്‌ക്രീൻ റിഫ്രഷ് റേറ്റ്, എച്ച്‌ഡിആര്‍ സപ്പോർട്ട്, 3,000 നിറ്റ്‍സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഉൾപ്പെടുന്നു. 2076×2152 പിക്സൽ റെസല്യൂഷനുള്ള 8.0 ഇഞ്ച് മെയിൻ ഓൾഡ് ഡിസ്പ്ലേയും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകും. പ്രധാന ഡിസ്പ്ലേ 373ppi പിക്സൽ ഡെൻസിറ്റി, 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ പിന്തുണയ്ക്കും.
















