ചേരുവകൾ
എണ്ണ – 1 ടേബിൾ സ്പൂൺ
സവാള -2 എണ്ണം (ചെറുതായി അരിഞ്ഞത് )
പച്ചമുളക് -2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
ചിക്കൻ മസാല -2 ടീസ്പൂൺ
കറിവേപ്പില -2 തണ്ട്
മല്ലിയില
ഉപ്പ് പാകത്തിന്
പൊരിച്ച/വേവിച്ച ചിക്കൻ
ബ്രെഡ്
ബ്രെഡ് പൊടി
മൈദ
വെള്ളം
തയ്യാറാക്കുന്ന വിധം
1. ഒരു പാൻ സ്റ്റോവിൽ വെച്ചു എണ്ണയൊഴിച്ചു ചൂടാവുമ്പോൾ സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ഉപ്പും ചേർത്തു വഴറ്റുക.
2. വാടി വന്ന ശേഷം മഞ്ഞൾപൊടിയും കുരുമുളക് പൊടിയും ചിക്കൻ മസാലയും ചേർത്തു വഴറ്റിയതിലേക്ക് ചിക്കനും മല്ലിയിലയും ഇട്ട് മിക്സ് ചെയ്യുക.
3. ബ്രെഡ് ഒന്ന് ആവിയിൽ വെച്ച് സോഫ്റ്റാക്കിയെടുത്ത ശേഷം പരത്തി ഇതിൽ മസാല വെച്ച് ചുരുട്ടി സൈഡെല്ലാം വെള്ളം നനച്ചു ഒട്ടിക്കുക.
4. ഇനി ഒരു 3 ടേബിൾ സ്പൂൺ മൈദയിലെക്ക് വെള്ളമൊഴിച്ചു കുറച്ചു ലൂസായ ഒരു മാവാക്കി റോൾ ചെയ്ത ബ്രെഡ് അതിൽ മുക്കി ബ്രെഡ് പൊടിയിൽ കോട്ട് ചെയ്ത് ചൂടായ എണ്ണയിലേക്കിട്ട് ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ പൊരിച്ചു കോരിയെടുക്കാം.
















