ചേരുവകൾ
സമൂസ ഷീറ്റ്
എണ്ണ പൊരിക്കാൻ
പഞ്ചസാര
വെള്ളം
കോമ്പൗണ്ട് ചോക്ലേറ്റ്
പിസ്ത ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
1. ആദ്യം സമൂസ ഷീറ്റിനെ രണ്ടായി മുറിച്ചെടുക്കുക.എന്നിട്ട് ഓരോ പീസും എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ചെറുതായി മടക്കിക്കൊടുക്കുക. ഇനി ഇതിന്റെ പകുതിയിൽ മടക്കി ഒരു ടൂത് പിക്ക് വെച്ച് കുത്തിക്കൊടുക്കുക.
2. എന്നിട്ട് ചൂടായ എണ്ണയിലേക്കിട്ട് ഗോൾഡൻ കളർ ആവുന്നത് വരെ ഫ്രൈ ചെയ്തെടുത്തു കോരുക.
3. 1/3 കപ്പ് പഞ്ചസാരയും 1/3 കപ്പ് വെള്ളവും തിളപ്പിച്ച് പഞ്ചസാര പാനി തയ്യാറാക്കുക.ഫ്രൈ ചെയ്തത് പഞ്ചസാര പാനിയിലേക്കിട്ട് ഒന്നിളക്കി എല്ലാ ഭാഗത്തും പാനി ആയതിനു ശേഷം കോരി മാറ്റി വെക്കുക.
4. ഇനി ഇതിന്റെ ഒരു സൈഡ് ഉരുക്കിയ ചോക്ലേറ്റിൽ മുക്കി ഉടനെ തന്നെ ആ ഭാഗത്തു പിസ്തയും കോട്ട് ചെയ്യുക.
വെറൈറ്റി ഷേപ്പിലുള്ള എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അറബിക് സ്വീറ്റ് ആയ ബകലാവ റെഡി
















