ചേരുവകൾ:-
1-രാഗി പൊടി – 1 കപ്പ്
2-ശർക്കര – 1 കപ്പ്
3-വെള്ളം – 1 കപ്പ്
4-നെയ്യ് – 1 ടേബിൾസ്പൂൺ
5-നെയ്യ് -1 ടീസ്പൂൺ അവസാന ചേർക്കാൻ
6-കശുവണ്ടി – 2 ടേബിൾസ്പൂൺ
7-ഉണക്കമുന്തിരി – 1 ടേബിൾസ്പൂൺ
8-ചെറുപഴം – 5 എണ്ണം നേന്ത്രപ്പഴം എടുക്കുകയാണെങ്കിൽ രണ്ടെണ്ണം എടുത്താൽ മതി
9-ഏലയ്ക്കാപ്പൊടി – 1/2 ടേബിൾസ്പൂൺ
10-ഉപ്പ് – ഒരു നുള്ള്
തയ്യാർ ആക്കുന്ന വിധം:-
1- ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ചു ഉരുക്കി മാറ്റിവെക്കുക
2- നെയ്യ് ഒഴിച്ച് കാഷ്യുനട്ട് റൈസ് വറുത്തെടുക്കുക . ഇതിലേക്ക് അരിഞ്ഞുവെച്ച ചെറിയ പഴവും ചേർത്ത് വയറ്റിയെടുക്കുക
3- ഉരുക്കിവെച്ച ശർക്കര ഇതിലേക്ക് അരിച്ചൊഴുക്കുക
4- ഏലക്കാപ്പൊടി ഉപ്പ് ചേർക്കുക
5-വെള്ളം തിളച്ചു വരുമ്പോൾ ഒരു കപ്പ് റാഗിപ്പൊടി ചേർത്ത് നന്നായി കുറുക്കി എടുക്കുക
6- ഇത് കുറുകി ചപ്പാത്തി പരുവത്തിൽ ആവുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് കുഴച്ചെടുക്കുക
7- കുഴച്ച മാവ് ഒരു വലിയ ഉരുളയാക്കി വാട്ടിയെടുത്ത വാഴയിലയിൽ പരത്തി. സിലിണ്ടർ ഷേപ്പ് ആകൃതിയിൽ എടുക്കുക
8- വാഴയില മടക്കിയെടുത്ത് . ആവിയിൽ 10 മിനിറ്റ് വേവിച്ചാൽ നല്ല ഹെൽത്തി ആയ നാലുമണി പലഹാരം റെഡി
















