പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ അന്തരിച്ചു. 65 വയസായിരുന്നു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. സംസ്‌കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍ നടക്കും.
ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനം, ത്രീ മെൻ ആർമി, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ്‌പേപ്പര്‍ ബോയ്, അടുക്കള രഹസ്യം അങ്ങാടി പാട്ട്… തുടങ്ങീ 27 ഓളം ചിത്രങ്ങള്‍ നിസാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാനചിത്രം.
STORY HIGHLIGHT: director nissar passes away
















