ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവാവില്‍നിന്ന് കൈക്കലാക്കിയ 5000 ദിര്‍ഹവും കൂടെ നഷ്ടപരിഹാരമായി 2000 ദിര്‍ഹവും നല്കാന് രണ്ട് പ്രതികള്‍ക്ക് നിർദ്ദേശവുമായി അബൂദബി സിവില്‍ ഫാമിലി കോടതി. അബൂദബിയിലെ പ്രമുഖ റസ്റ്റാറന്റില്‍ നിന്ന് ചിക്കൻ വിഭവം ഡിസ്കൗണ്ടില്‍ നല്‍കുന്നുവെന്ന് ഓണ്‍ലൈന്‍ പരസ്യം നല്‍കിയായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്.
ഈ പരസ്യം കണ്ട് പ്രതികരിച്ച യുവാക്കളോട് 11 ദിര്‍ഹം അടയ്ക്കാന്‍ പ്രതികൾ നിര്‍ദേശിക്കുകയും. ഇതിനായി ഒരു ലിങ്ക് അയച്ചുനല്‍കുകയും ചെയ്തു. എന്നാൽ ലിങ്ക് തുറന്നതോടെ പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 5000 ദിര്‍ഹം നഷ്ടമാവുകയായിരുന്നു. തട്ടിപ്പിന് ഇരയായതിനെ തുടർന്നാണ് പ്രതികൾ കോടതിയെ സമീപിച്ചത്.
അതേസമയം പ്രതികൾ രണ്ട് പേരും മുമ്പ് ക്രിമിനല്‍ കോടതി മൂന്നു മാസതടവിനും 20,000 ദിര്‍ഹം വീതം പിഴക്കും ശിക്ഷിക്കപ്പെട്ടിരുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.
STORY HIGHLIGHT: online fraud
















