അമേരിക്കയുമായുള്ള സൗഹൃദം സാമ്പത്തീകമായ നേട്ടമാക്കാനുള്ള ശ്രമത്തിലാണ് പാക്ക് സർക്കാർ. യു.എസിന്റെ പാത പിന്തുടർന്ന് ബിറ്റ് കോയിൻ റിസർവ് രൂപീകരിക്കാനൊരുങ്ങുകയാണ് പാകിസ്ഥാൻ. പാക് ക്രിപ്റ്റോ കൗൺസിൽ മേധാവി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്. രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ ഡിജിറ്റൽ അസറ്റുകളെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. ഡിജിറ്റൽ അസറ്റുകളിൽ ക്രിപ്റ്റോ കറൻസിക്ക് പാക്കിസ്ഥാൻ വലിയ പ്രാധാന്യം നൽകുന്നുണ്ട്.
ബിറ്റ്കോയിൻ റിസർവ് രൂപീകരിക്കാൻ ഒരുങ്ങുന്നതായി പാകിസ്ഥാൻ ക്രിപ്റ്റോ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ബിലാൽ ബിൻ സാദിഖ് കഴിഞ്ഞ വാരമാണ് അറിയിച്ചത്. ലാസ് വെഗാസിൽ വെച്ച് നടന്ന ബിറ്റ് കോയിൻ 2025 കോൺഫറൻസിൽ വവെച്ചായിരുന്നു ഇത്. ഈ ഇവന്റിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മക്കളായ എറിക് ട്രംപ്, ഡൊണാൾഡ് ട്രംപ് ജൂനിയർ എന്നിവരും സന്നിഹിതരായിരുന്നു.
യു.എസ് തങ്ങളുടെ സ്വന്തം സ്ട്രാറ്റജിക് ബിറ്റ്കോയിൻ റിസർവ് രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിലാണ് പാകിസ്ഥാന്റെയും സമാന നീക്കം. സ്വർണ്ണം, വിദേശ കറൻസി പോലുള്ള പരമ്പരാഗത ആസ്തികൾക്ക് പുറമെ നാഷണൽ ഹോൾഡിങ് വൈവിദ്ധ്യവൽക്കിരക്കുന്നതിന്റെ ഭാഗമായിട്ടാണ് യു.എസ് ബിറ്റ് കോയിൻ റിസർവ് രൂപീകരിച്ചത്.
ക്രിപ്റ്റോ, ബ്ലോക്ക്ചെയിൻ എന്നിവയുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രിയെ പ്രത്യേകം സഹായിക്കുക എന്ന ചുമതയലും സാദിഖിനുണ്ട്. ആഗോള തലത്തിലുള്ള ക്രിപ്റ്റോ നിക്ഷേപകരോട് പാകിസ്ഥാനിൽ നിക്ഷേപം നടത്താൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനിൽ 40 മില്യനിൽ അധികം ക്രിപ്റ്റോ വാലറ്റുകളുണ്ടെന്നാണ് കണക്ക്.
ലോകത്തെ തന്നെ ഏറ്റവും വലുതം, ആക്ടീവുമായ ഫ്രീലാൻസ് സമ്പദ് വ്യവസ്ഥയാണ് പാകിസ്ഥാന്റേതെന്നും സാദിഖ് പറഞ്ഞു. നിലവിൽ ബിറ്റ് കോയിൻ റിസർവ് രൂപപ്പെടുത്തുന്നത് വില്പനയ്ക്കല്ല. ദീർഘകാലാടിസ്ഥാനത്തിൽ വികേന്ദ്രീകൃതമായ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ആദ്യ ഘട്ട ബിറ്റ് കോയിൻ മൈനിങ്ങിന് വേണ്ടി സർക്കാർ 2,000 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കുകയും, എ.ഐ ഡാറ്റ സെന്ററുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ലോകമങ്ങുമുള്ള ബിറ്റ് കോയിൻ മൈനിങ് കമ്പനികൾ, ടെക് സ്ഥാപനങ്ങൾ, ക്ലീൻ എനർജി സ്ഥാപനങ്ങൾ എന്നിവയ്ക്കായി വാതിലുകൾ തുറന്നിടുകയാണ് പാകിസ്ഥാൻ ചെയ്തിരിക്കുന്നത്
ക്രിപ്റ്റോ മേഖലയുമായി ബന്ധപ്പെട്ട് യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ വർധിച്ചു വരുന്ന സ്വാധീനം മറികടക്കുകയും, ‘ദക്ഷിണേഷ്യയിലെ ക്രിപ്റ്റോ ഹബ്ബ്’ ആയി മാറുകയും ചെയ്യുക എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ ഇപ്പോൾ.
















