മനുഷ്യക്കടത്ത് സംഘത്തിൽ അകപ്പെട്ട് ദുരിതത്തിലായ ആഫ്രക്കൻ പൗരന് ഇനി ദുബൈയിൽ പുതുജീവിതം. പീഡനങ്ങളേറ്റുവാങ്ങി ദുരിതപൂർണമായ ജീവിതത്തിന് ശേഷം ദുബൈയിലെത്തിയ ഇയാൾ ദുബൈ പോലീസിൽനിന്ന് മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്നതിനുള്ള ഡിപ്ലോമയും കരസ്ഥമാക്കി. പേര് വെളിപ്പെടുത്താത്ത ഈ ആഫ്രിക്കൻ പൗരന്റെ അതിജീവന കഥ ദുബൈ പോലീസാണ് പുറത്തുവിട്ടത്.
മികച്ച ഫുട്ബാൾ കളിക്കാരനായ ഇയാളെ ഒരു ക്ലബിൽ സ്ഥാനം നേടിത്തരാമെന വാഗ്ദാനം നൽകിയാണ് ഏജന്റുമാർ ബന്ധപ്പെടുന്നത്. ആഫ്രിക്കൻ ക്ലബ് വഴി യൂറോപ്പിലേക്ക് എത്തിച്ചേരാമെന്നും അവിടെ മികച്ച ജീവിതം കെട്ടിപ്പടുക്കാമെന്നുമായിരുന്നു വാഗ്ദാനം. കൈയിലുള്ള പണം നൽകിയാണ് ഏജന്റിനൊപ്പം രാജ്യം വിട്ടത്. എന്നാൽ മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന് പിന്നീടാണ് ഇയാൾ മനസിലാക്കുന്നത്.
എന്നാൽ ആദ്യമായി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.പിടികൂടിയ സംഘം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചിലരുടെ സഹായത്തിൽ രണ്ടാം തവണ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒരു സുഹൃത്ത് വഴി ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് പുതിയ ജീവിതം പടുത്തുയർത്തിയ ഈയാളെ തൊഴിലുടമ മനുഷ്യക്കടത്ത് വിരുദ്ധ സ്പെഷലിസ്റ്റ് ഡിപ്ലോമക്ക് നാമനിർദേശം ചെയ്യുകയും കോഴ്സ് പൂർത്തിയാക്കിയ ഇയാൾ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയാൻ ആ വശ്യമായ അതിർത്തി നടപടികൾ എന്ന വിഷയത്തിൽ ഗവേഷണ പ്രബന്ധവും സമർപ്പിച്ചു.
STORY HIGHLIGHT: Human trafficking survivor rebuilds life in Dubai
















