അനിൽ അംബാനിക്കും ആർകോമിനുമെതിരായ എസ്ബിഐയുടെ നടപടിയെ ചോദ്യം ചെയ്ത് അംബാനിയുടെ അഭിഭാഷകൻ. അനിൽ അംബാനിയുടെ കമ്പനിക്ക് തട്ടിപ്പ് മുദ്ര ചാർത്തിയ എസ്ബിഐയുടെ നടപടിക്ക് വലിയ വിമർശനമാണ് ഉയരുന്നത്. 2025 ജൂണിൽ ഒരു എക്സ്-പാർട്ട് ഉത്തരവ് വഴി പാസാക്കിയ ഈ നീക്കത്തെ ഏകപക്ഷീയവും വിവേചനപരവും എന്ന് അംബാനിയുടെ അഭിഭാഷകൻ ചൂണ്ടികാട്ടിയത്. സുപ്രീം കോടതി നിർദ്ദേശിച്ച സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിച്ചുള്ള നടപടിയാണ് ഇതെന്നും നിയമോപദേശൻ വാദിക്കുന്നു.
അനിൽ അംബാനിയുടെ വ്യക്തിപരമായ വാദം കേൾക്കാതെയാണ് എസ്‌ബിഐയുടെ ഫ്രോഡ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി അദ്ദേഹത്തിനെതിരെ നടപടിക്കൊരുങ്ങിയത്. ഇതിനോടകം കമ്പനിയിലെ മറ്റ് അഞ്ച് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് എസ്ബിഐ പിൻവലിച്ചിട്ടുണ്ട്. അംബാനിക്കെതിരായ ഈ നടപടിയിൽ പുനഃപരിശോധന വേണമെന്നാണ് അംബാനിയുടെ അഭിഭാഷകൻ ആവശ്യപ്പെടുന്നത്.
2025 ജൂലൈ 10-ന്, ആർകോമിന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർഷ്യത്തിലെ അംഗമായ കാനറ ബാങ്കും, റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെ അക്കൗണ്ടുകളെയും അനിൽ അംബാനിയെയും തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള തങ്ങളുടെ തീരുമാനം പിൻവലിച്ചിരുന്നു.
















