ഫുജൈറ എമിറേറ്റിലെ ആദ്യ തലാൽ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. തലാൽ ഗ്രൂപ്പ് ഡയറക്ടർമാരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ഫുജൈറയിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന തലാൽ മാർക്കറ്റ് 25,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്.
ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഷോപ്പിങ് അനുഭവവും വിശാലമായ പാർക്കിങ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ആകർഷകമായ ഓഫറുകളും സമഗ്രമായ ഷോപ്പിങ് അനുഭവും ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് തലാൽ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്മെന്റ് സ്റ്റോറുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിൽ മുന്നിലാണ് തലാൽ മാർക്കറ്റ്.
STORY HIGHLIGHT: first talal market opens in fujairah
















