മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ആർ ജെ ഡി നേതാവ് തേജസ്വി യാദവ്. ഗ്യാനേഷ് കുമാർ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ടെങ്കിൽ തുറന്നു പറയണം. അമിത് ഷാ പറയുന്നതാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയ്യുന്നതെന്നും തേജസ്വ യാദവ് പറഞ്ഞു. ആദ്യം വോട്ട് കട്ട് ചെയ്യും പിന്നെ റേഷൻ അതും കഴിഞ്ഞാൽ പെൻഷനും കട്ട് ചെയ്യും.ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽഗാന്ധിയുടെയും തേജസ്വി യാദവിൻ്റെയും വിമർശനം.
ബിഹാറിനായി ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നു അതാണ് എസ്ഐആർ. അതിൻ്റെ അർത്ഥം പുതിയ രീതിയിൽ മോഷ്ടിക്കുക എന്നാണ്. ഹരിയാനയിലും കർണാടകയിലും പിടിക്കപ്പെട്ടപ്പോഴാണ് പുതിയ രീതിയുമായി ബിഹാറിൽ എത്തിയത്. ആരെയും മണ്ടന്മാരാക്കാൻ അനുവദിക്കുകയോ ബിഹാറിൽ വോട്ട് മോഷ്ടിക്കാൻ സമ്മതിക്കുകയോ ചെയ്യില്ല. അദാനിക്ക് എല്ലാം കേന്ദ്രം നൽകുകയാണെന്നും വോട്ട് മോഷണം നടത്തുന്നവരെ പാഠം പഠിപ്പിക്കാൻ പോവുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം, രണ്ടാം ദിനം ബീഹാറിലെ കുടുംബ നിയമസഭ മണ്ഡലത്തിൽ നിന്ന് ആരംഭിച്ച വോട്ട് അധികാർ യാത്ര ഗയയിൽ അവസാനിച്ചു. പൊള്ളുന്ന വെയിലിലും റോഡിന് ഇരു വശത്തുമായി നിരന്ന ജനങ്ങൾ കൊടികൾ വീശിയും പൂക്കൾ നൽകിയും യാത്രയെ വരവേറ്റു. ജനങ്ങളെ അഭിവാദ്യം ചെയ്ത് നേതാക്കളുടെ യാത്ര മുന്നോട്ട് നീങ്ങി. ബിഹാറിലെ ദേവ് സൂര്യ മന്ദിറിലും രാഹുൽ ഗാന്ധിയും തേജസ്വി യാദവും സന്ദർശിച്ചു. നാളെ രാവിലെ എട്ടുമണിയോടെ യാത്ര വീണ്ടും പുനരാരംഭിക്കും.
STORY HIGHLIGHT : Tejashwi Yadav slams Chief Election Commissioner Gyanesh Kumar
















