കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. വേടനെതിരേ മറ്റു രണ്ടുപേര്‍കൂടി പരാതി നല്‍കിയിട്ടുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരി വാദിച്ചു.
താത്പര്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും നിര്‍ബന്ധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്നും വാദിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ കേസും അതിലെ വസ്തുതകള്‍ പരിശോധിച്ചേ വിലയിരുത്താനാകൂ എന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
















