ന്യൂഡൽഹി: ബിഹാറിലെ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് വീണ്ടും പ്രക്ഷുബ്ധമാകും. രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി പ്രതിപക്ഷം പ്രധാന കവാടത്തിൽ പ്രതിഷേധിക്കും.
ബിഹാർ വോട്ടർപട്ടിക വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇമ്പീച്ച്മെന്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് ഇന്ന് ഉണ്ടാകാൻ സാധ്യതയില്ല.
















