ലോകം മുഴുവനും ഉള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷൻ ആയ CILECT ന്റെ ഇൻറർനാഷണൽ ഫിലിം അവാർഡ് CILECT Prize 2025 ന്റെ ഏഷ്യാ പസഫിക് റീജിയണിലെ മികച്ച ഡോക്യുമെൻററി ആയി കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ലെ ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ‘ദിനോസറിന്റെ മുട്ട’ തിരഞ്ഞെടുക്കപ്പെട്ടു.
സിലക്ട് (CILECT) എന്നത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്കൂള്സ് എന്നർത്ഥമുള്ള ഫ്രഞ്ച് സംഘടനയാണ്. ഇത് ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ‑ടെലിവിഷൻ‑ഇലക്ട്രോണിക് മീഡിയ വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും, ആശയങ്ങൾ പങ്കുവെക്കാനും, സഹകരണവും ഊർജ്ജസ്വലമായ നവീനതയും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാണ്.
2025-ൽ, 64 രാജ്യങ്ങളിൽ പടർന്നിരിക്കുന്ന 186 സ്കൂളുകൾ ഇതിൽ ചേരുന്നു. ഏതാണ്ട് 11,000 അധ്യാപകരും, 90,000 വിദ്യാർത്ഥികളും, 16 ലക്ഷം+ അലുമിനികളുടെ നെറ്റ്‌വർക്ക് എന്നിവയും ഇവിടെയുണ്ട്.
ഏഷ്യാ പസഫിക് റീജിയണിലെ (CAPA) 34 ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങളിൽ നിന്നാണ് ‘ദിനോസറിന്റെ മുട്ട’ മികച്ച ഡോക്യുമെൻററി ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ലോകപ്രസിദ്ധമായതും 1954-ൽ തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും പഴക്കംചെന്നതുമായ ഇന്റർനാഷണൽ ഹൃസ്വചിത്ര ഫിലിം ഫെസ്റ്റിവലായ ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലൻ -നിൽ (North Rhine – Westphalia) വെച്ച് നടന്ന 71-ാമത് ഓബർഹൌസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ശ്രീ . ശ്രുതിൽ മാത്യു (ഡയറക്ടർ), ശ്രീ .മുഹമ്മദ് താമിർ എം കെ (സൗണ്ട് ഡിസൈനർ) എന്നിവരും, ജി.ഹാവാ ഐ.ഡി. എഫ്. എഫ് 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക് , നവംബർ 2, 2024 – വേൾഡ് പ്രീമിയറിൽ സ്പെഷ്യൽ മെൻഷൻ ലഭിക്കുകയും ശ്രീ.ശ്രുതിൽ മാത്യു, കുമാരി.ഭവ്യ ബാബുരാജ് (സിനിമാട്ടോഗ്രാഫർ) എന്നിവരും പങ്കെടുക്കുകയും ചെയ്തു. ശ്രുതിൽ മാത്യുവിന്റെ ഈ ഡോക്യുമെന്ററി മുൻപ് പല ദേശീയ – അന്തർദേശീയ വേദികളിൽ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
content highlight: K R Narayanan Institute
















