ലഡ്ഡു കഴിക്കാൻ തോന്നിയാൽ ഇനി ബേക്കറിയിൽ പോകേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ? രുചികരമായ ലഡ്ഡു തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- കടലമാവ് – അര കിലോ
- വെള്ളം – ആവശ്യത്തിന്
- പഞ്ചസാര
- നെയ്യ്
- മഞ്ഞൾപ്പൊടി
- എണ്ണ
- ഉപ്പ്
- ബേക്കിംഗ് സോഡ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് കടലമാവിലേക്ക് മഞ്ഞൾപ്പൊടിയും ഒരു നുള്ള് ഉപ്പും ബേക്കിംഗ് സോഡയും ചേർക്കുക. ഇത് അരിച്ചെടുക്കുക. കുറച്ച് കുറച്ച് വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ഏകദേശം ഒന്നര കപ്പ് വെള്ളം കുഴയ്‌ക്കാൻ ആവശ്യമാണ്.
പാനിൽ എണ്ണ ചൂടാക്കുക. കുഴികളുള്ള പാത്രത്തിലൂടെ മാവ് ഒഴിച്ചുകൊടുക്കുക. പൊങ്ങി വരുമ്പോൾ കോരി മാറ്റുക. ഒന്നര കപ്പ് പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക. നന്നായി ഉരുകിയെന്ന് ഉറപ്പാക്കിയ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവ് വറുത്തെടുത്തത് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിനെ നെയ്യ് കൂടി ചേർത്ത് കൊടുക്കുക. ചൂടാറിയ ശേഷം ഉരുണ്ടിയെടുക്കുക. ആവശ്യമെങ്കിൽ ഉണക്കമുന്തിരി നെയ്യിൽ വറുത്തെടുത്തതും ചേർക്കാവുന്നതാണ്.
















