സോയ ഫ്രൈ ഇഷ്ടമാണോ? കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണല്ലേ സോയ ചങ്ക്‌സ്. വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ സോയ ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സോയ ചങ്ക്‌സ് -1 കപ്പ്
- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് -1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1/2 ടേബിൾ സ്പൂൺ
- ഗരം മസാല – 1/2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി -1/4 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
- കോൺഫ്ലോർ -1 ടേബിൾ സ്പൂൺ
- മൈദ – 2 ടേബിൾ സ്പൂൺ
- പെരുംജീരകം -1/4 ടേബിൾ സ്പൂൺ
- കറിവേപ്പിലയും പച്ചമുളകും – ആവശ്യത്തിന്
- നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സോയ ചങ്ക്‌സിലേക്ക് കുറച്ചു ചൂടു വെള്ളം ഒഴിച്ച് 15 മിനിറ്റ് വയ്ക്കുക. അതിനു ശേഷം നന്നായി വെള്ളം ഊറ്റി കളഞ്ഞു എടുക്കുക. വലിയ സോയ ചങ്ക്‌സ് ആണെങ്കിൽ ഒന്ന് ചെറുതാക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ്, പിന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത്, മഞ്ഞൾപ്പൊടി, കാശ്മീരി മുളക് പൊടി, ഗരം മസാല, കുരുമുളക് പൊടി, മല്ലിപ്പൊടി, കോൺഫ്ലോർ, മൈദ, പെരുംജീരകം എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
കൈ കൊണ്ടു നന്നായി ഇളക്കി മസാല സോയ ചങ്ക്‌സിൽ പിടിപ്പിക്കുക. അതിലേക്കു നാരങ്ങാ നീര് കൂടി ഇട്ടു ഇളക്കുക. വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക. അതിലേക്കു കുറേശ്ശേ ഇട്ടു കൊടുത്തു മീഡിയം തീയിൽ ബ്രൗൺ കളർ ആകുന്നതു വരെ വറുത്തെടുക്കുക. അതിലേക്കു അവസാനം കുറച്ചു കറിവേപ്പിലയും പച്ചമുളകും കൂടി വറത്തു കോരി മുകളിൽ ഇട്ടു സെർവ് ചെയ്യാം.
















