കയ്യിൽ ബഡ്ജറ്റ് കുറവാണ്, പക്ഷെ വയറു നിറയെ ഊണ് കഴിക്കണം, എങ്കിൽ ഇവിടേക്ക് പോന്നോളൂ.. വെറും ₹20 ന് പരിധിയില്ലാത്ത ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണിത്! കുടുംബശ്രീയും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും നടത്തുന്ന സമൃദ്ധി @ കൊച്ചി. എറണാകുളത്ത് നോർത്ത് റെയിൽവേ സ്റ്റേഷനടുത്താണ് സമൃദ്ധി റെസ്റ്റോറന്റ്. ഏകദേശം പതിനായിരം പേർക്ക് 20 രൂപയ്ക്ക് ഊണ് വിളമ്പുന്ന ഒരു റെസ്റ്റോറന്.
പോക്കറ്റ് ഫ്രണ്ട്‌ലി ആയി നല്ല അടിപൊളി ഊണ് കഴിക്കാം. 14 സ്ത്രീകളുടെ സംരംഭമായി തുടങ്ങിയതാണ് സമൃദ്ധി. അന്ന് 10 രൂപയ്ക്ക് ആണ് ഊണ് കൊടുത്തിരുന്നത്. ഇപ്പോൾ 30 സ്ത്രീകളാണ് ഇതിൽ നേരിട്ട് ഏർപ്പെട്ടിട്ടുള്ളത്, അത് കൂടാതെ 130 ഓളം പേർ ഇപ്പോഴുണ്ട്. 20 രൂപയ്ക്ക് ഊണ് കഴിക്കണമെന്നുണ്ടെങ്കിൽ അങ്ങനെ കഴിക്കാം. അല്ലെങ്കിൽ പൊതിച്ചോർ വേണമെങ്കിൽ അങ്ങനെയും കഴിക്കാം. അതെല്ലാം കഴിക്കുന്നവരുടെ ഇഷ്ട്ടമാണ്. പൊതിച്ചോറ് നോൺ വെജ് ഉൾപ്പടെ 140 രൂപയാണ്. കഞ്ഞി വേണമെങ്കിൽ കഞ്ഞിയും ഉണ്ട്. ബ്രേക്ഫാസ്റ്റ് രാവിലെ 11 മണി വരെയാണ്.
ഇവിടുത്തെ രീതി, നമുക്ക് വേണ്ടത് അനുസരിച്ച് കൗണ്ടറിൽ പോയി ടിക്കറ്റ് എടുക്കണം, ശേഷം ഓരോന്നിന്റെയും കൗണ്ടറിൽ പോയി സാധനം വാങ്ങിക്കണം. പ്രീമിയം മീൽസിൽ എങ്കിൽ ട്രേയിൽ ഇലയിട്ട് ചോറ് വിളമ്പി സാമ്പാർ, ഓംലെറ്റ്, പുളിശ്ശേരി, തൊടുകറി, തോരൻ രണ്ട് വിധം, അവിയൽ, മുളക് വറുത്തത്, പപ്പടം, മീൻകറി, ചമ്മന്തി ഇത്രയുമാണ് ഐറ്റംസ് ഉണ്ട്.
ഇതുകൂടാതെ പൊതിച്ചോറിൽ ചോറ്, ഫിഷ്, മീൻ കറി, സാമ്പാർ, തോരൻ, കൂട്ടുകറി, ചമ്മന്തി, പപ്പടം, അച്ചാർ, കൊണ്ടാട്ടം, ചിക്കൻ പൊരിച്ചത്, ബീഫ്, മുട്ട പൊരിച്ചത് ഇത്രയും ഐറ്റംസും. പൊതിച്ചോറിന് 140 രൂപയാണ്. പ്രീമിയം മീലിന് 100 രൂപയും.
റെയിൽവേ സ്റ്റേഷന് അടുത്ത് ആയതുകൊണ്ട് തന്നെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് എല്ലാം ഇതൊരു നല്ല ഓപ്ഷൻ ആണ്. പൊതിച്ചോർ വാങ്ങിച്ചു പോയാൽ ട്രെയിനിൽ ഇരുന്ന് കഴിക്കാം. വീട്ടിൽ നിന്ന് കഴിക്കുന്ന പോലെ തന്നെ ദിവസവും വന്ന് കഴിക്കാവുന്ന ഭക്ഷണം. ക്വാളിറ്റി ആണെങ്കിലും ക്വാണ്ടിറ്റി ആണെങ്കിലും എല്ലാം കിടിലൻ തന്നെ. പായസം വേണമെങ്കിൽ സെപറേറ്റ് ഓർഡർ ചെയ്യാം. ദിവസവും 4 തരം പായസം ഉണ്ടാകും. ഇത് കൂടാതെ മുട്ടയും ചിക്കൻ പീസും കൂടെയുള്ള ബിരിയാണിക്ക് 110 രൂപയാണ്. ഇവ കൂടാതെ വെജ് & നോൺ-വെജ് ഭക്ഷണം, ദോശ, ഇഡ്ഡലി, ലഘുഭക്ഷണങ്ങൾ, ബർഗറുകൾ, ചായ, കാപ്പി, ഫ്രഷ് ജ്യൂസുകൾ എന്നിവയും ഇവിടുണ്ട്. സമൃദ്ധി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ഭക്ഷണം ശരിക്കും രുചികരവും സംതൃപ്തി നൽകുന്നതുമാണ്.
നല്ല വിലയ്ക്ക് നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ സമൃദ്ധി @ കൊച്ചി സന്ദർശിക്കേണ്ടത് തന്നെയാണ്.
വിലാസം: സമൃദ്ധി @ കൊച്ചി, നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം, എറണാകുളം
ഫോൺ നമ്പർ: 08129642547
















