സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ . ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഇക്കാര്യം സ്ഥിരികരിച്ചിരിക്കുകയാണ് സന്തതസഹചാരികളായ ആന്റോ ജോസഫും ജോർജും. ഫേസ്ബുക്കിലൂടെ യായിരുന്നു ഇരുവരുടെയും പ്രതികരണം.
ആന്റോ ജോസഫ് എഴുതുന്നു……
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി.
സന്തതസഹചാരിയായ ജോർജ് കുറിച്ചതിങ്ങനെ
സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു.
പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി.
content highlight: Actor Mammootty
















