ആമിര്‍ ഖാനെതിരെ വീണ്ടും ആരോപണങ്ങളുമായി സഹോദരന്‍ ഫൈസല്‍ ഖാന്‍. എന്റെ ആന്‍റിയെ തന്നെ വിവാഹം കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചെന്നും ഫൈസൽ പറയുന്നു. ആമിറിന് വേറൊരു സ്ത്രീയിൽ മകനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് ഫൈസൽ ആരോപണങ്ങൾ ഉന്നയിച്ചത്.
ഫൈസൽ പറയുന്നു…..
എന്റെ ആന്‍റിയെ തന്നെ വിവാഹം കഴിക്കാന്‍ എന്നെ കുടുംബം നിര്‍ബന്ധിച്ചു. എന്റെ അമ്മയുടെ കസിന്‍ ആയിരുന്നു അവര്‍. ഞാനത് ആഗ്രഹിച്ചിരുന്നില്ല. അവര്‍ വിവാഹം കഴിക്കാന്‍ എന്നില്‍ സമര്‍ദ്ധം ചെലുത്തിക്കൊണ്ടിരുന്നു. ഞാന്‍ ജോലിയില്‍ ശ്രദ്ധിക്കാനായിരുന്നു താല്‍പര്യപ്പെട്ടത്. കുടുംബക്കാരും ഞാനും തമ്മില്‍ തര്‍ക്കമുണ്ടായി. അതോടെ ഞാന്‍ മാറിത്താമസിക്കാന്‍ ആരംഭിച്ചു. അത് അമ്മയെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ എന്റെ ആന്റിയെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതിരുന്നതാണ് കാരണം.
വീട്ടുകാരോടുള്ള ദേഷ്യത്തില്‍ ഞാന്‍ അവര്‍ക്കൊരു കത്തെഴുതി. കുടുംബത്തിലെ എല്ലാവരുടേയും കഥകള്‍ അതിലെഴുതി. എന്റെ മൂത്ത സഹോദരി നിഖത്ത് മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ആമിര്‍ റീന ദത്തയുമായി ദാമ്പത്യ ബന്ധം നിലനില്‍ക്കെ തന്നെ ജെസിക്ക ഹൈന്‍സുമായി അടുപ്പത്തിലായിരുന്നു. അവര്‍ക്കൊരു അവിഹിത സന്തതിയുമുണ്ട്. ആ സമയം അദ്ദേഹം കിരണിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതൊക്കെ ഞാന്‍ കത്തില്‍ പറഞ്ഞു. അതോടെ അവര്‍ക്ക് എന്നോടുള്ള ദേഷ്യം കൂടി. എല്ലാവരും എനിക്കെതിരെ തിരിഞ്ഞു. അവന് ഭ്രാന്താണെന്ന് പറയാമെന്ന് അവര്‍ തീരുമാനിച്ചു.
content highlight: Faizal Khan
















