കോഴിക്കോട് നാദാപുരത്ത് മരിച്ചതിനാല്‍ വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടാനായുള്ള പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരില്‍നിന്ന് നോട്ടീസ് എട്ടുവാങ്ങി പരേത. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ കല്ലുള്ളതില്‍ കല്യാണി മരിച്ചതിനാല്‍ ഇവരുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കംചെയ്യണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രാദേശികനേതാവ് പരാതിനല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ നോട്ടീസുമായെത്തിയ ഉദ്യോഗസ്ഥരില്‍നിന്ന് നോട്ടീസ് കയറ്റിയത് കല്യാണി തന്നെയായിരുന്നു.
ഇതോടെ എല്‍ഡിഎഫിനെതിരേ യുഡിഎഫ് വീണ്ടും രംഗത്തെത്തി. വോട്ടുകള്‍ വ്യാജപരാതിനല്‍കി നീക്കംചെയ്യിക്കാനുള്ള ശ്രമത്തെയും ജീവിച്ചിരിക്കുന്നവര്‍ മരിച്ചു എന്ന് ആക്ഷേപിക്കുന്നതിനെതിരേയും കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ കെ.എം. രഘുനാഥ് പറഞ്ഞു.
STORY HIGHLIGHT: vote fraud nadapuram
















