ട്രെയിൻ യാത്രക്കാരുടെ മൊബൈലും പണവും മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിൽ. പ്രതികളായ കൊച്ചി സ്വദേശിയായ ഷൈന്‍, കണ്ണൂര്‍ സ്വദേശിയായ അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ കേന്ദ്രീകരിച്ചാണ് ഇവർ കവര്‍ച്ച നടത്തുന്നത്.
കഴിഞ്ഞ മാസം ട്രെയിനിന്റെ മുന്‍ഭാഗത്തെ കോച്ചിന്റെ വാതിലില്‍ ഇരുന്ന് യാത്രചെയ്തിരുന്ന യാത്രക്കാരന്റെ ഒരു ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ ആണ് സംഘം തട്ടിയെടുത്തിരുന്നു. പെരിയാര്‍ പാലത്തിലൂടെ ട്രെയിന്‍ വേഗംകുറച്ച് പോകുമ്പോള്‍ യാത്രക്കാരുടെ കൈയിലുള്ള ഫോണും മറ്റും വടികൊണ്ട് അടിച്ചിട്ടാണ് ഇവര്‍ കൈവശപ്പെടുത്തിയിരുന്നത്. കൂടാതെ ഇവർക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഉണ്ടെന്ന് റെയില്‍വേ ക്രൈം ഇന്റലിജന്‍സ് സംഘം പറഞ്ഞു.
STORY HIGHLIGHT: aluva train robbery gang arrest
















