സിനിമ-സീരിയല്‍ മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ക്യാമറാമാന്‍ സുജിത്ത് വാസുദേവിനെയാണ് മഞ്ജു പിള്ള വിവാഹം ചെയ്തത്. അടുത്തിടെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. ഇവരുടെ മകള്‍ ദയ സുജിത്തും സമൂഹമാധ്യമങ്ങളില്‍ വൈറലായ താരമാണ്. ഇറ്റലിയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിലെത്തിയത്. ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തെ ഏറ്റവുമധികം പിന്തുണച്ചത് താനാണെന്ന് തുറന്ന് പറയുകയാണ് ദയ. രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് ദയ ഇക്കാര്യം പറഞ്ഞത്.
ദയയുടെ വാക്കുകള്‍…..
”അച്ഛനും അമ്മയും എന്നോട് വന്നിട്ട് അവര്‍ സെപ്പറേറ്റ് ആവുകയാണ്, സന്തോഷത്തോടെയാണ് എന്നു പറഞ്ഞപ്പോള്‍ ഞാനാണ് അവരെ രണ്ടാളെയും ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ എന്തെങ്കിലുമൊക്കെ പറയും, സമൂഹം തെറ്റായി കാണും എന്നൊക്കെ എല്ലാവരും പറഞ്ഞു. അമ്മ ഒരു സ്ത്രീ ആയതുകൊണ്ട് മോശമായി പറയും, അമ്മയുടെ രണ്ടാം വിവാഹം ആയിട്ടും ഇങ്ങനെ സംഭവിച്ചതില്‍ മോശം പറയും അങ്ങനെ കുറെ കാര്യങ്ങള്‍ എല്ലാവരും പറഞ്ഞു. പക്ഷെ ഈ ജീവിതത്തില്‍ അവര്‍ രണ്ടുപേരും ഹാപ്പി അല്ല. പിന്നെ എന്തിനാണ് ഫോഴ്‌സ് ചെയ്ത് അവരെ ഒന്നിപ്പിക്കുന്നത്. അവര്‍ വേര്‍പിരിയുന്നതിലൂടെ അവര്‍ക്ക് രണ്ടാള്‍ക്കും സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ എനിക്കും അത് ഓക്കെ ആണ്. ഞാന്‍ അവരോട് പറഞ്ഞത് മുന്നോട്ട് പൊയ്‌ക്കോളൂ, ആളുകള്‍ പറയുന്നത് ഒന്നും നോക്കണ്ട എന്നാണ്. ഞാന്‍ ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നു.
ഒരേയൊരു കാര്യത്തിനാണ് എനിക്ക് വിഷമം തോന്നിയത്. അത് ഫാമിലി ട്രിപ്പ് ആണ്. പണ്ട് ഞാന്‍ നിര്‍ബന്ധിച്ചാണ് ഹോങ്കോങ് പോയതും സിംഗപ്പൂര്‍ പോയതുമൊക്കെ. ഞാന്‍ സെപ്പറേറ്റ് ട്രാവല്‍ ചെയ്യാറുണ്ട്. അച്ഛന്റെ വര്‍ക്ക് കാരണം അച്ഛന്റെ കൂടെ കൂടുതല്‍ പറ്റാറില്ല, അമ്മയുടെ ഒപ്പമാണ് കൂടുതലും യാത്ര ചെയ്യുന്നത്. അത് മാത്രം ആണ് എനിക്ക് ഇവര്‍ പിരിഞ്ഞതില്‍ ഏറ്റവും സങ്കടം തോന്നുന്നത്”.
















