കത്ത് ചോർച്ചാ വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ നടത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എം വി ഗോവിന്ദനെതിരെ നടത്തിയ പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
അഭിഭാഷകന്‍ എം. രാജഗോപാലന്‍ നായര്‍ മുഖേന അയച്ച നോട്ടീസില്‍ ഇനിമേലാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നും പറയുന്നു. അതേസമയം അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഷര്‍ഷാദിനെതിരെ വ്യവസായിയും സിപിഐഎമ്മിന്റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ടക്കേസ് അടുത്ത മാസം ഒന്നിന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
STORY HIGHLIGHT: m v govindan send legal notice to muhammad sharshad
















