ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കടുക് ചേർത്ത് പൊട്ടുമ്പോൾ സവാളയും കറി വേപ്പിലയും ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് മഞ്ഞൾ പൊടി മുളകുപൊടി വറ്റൽ മുളക് പൊടി എന്നിവ ചേർത്ത് മൂത്തു വരുമ്പോൾ ഇതിലേക്ക് ഉണക്ക ചെമ്മീൻ ചേർത്ത് കൊടുക്കുക. ചെമ്മീൻ ഒന്ന് ഫ്രൈ ആയി വരുന്നത് വരെ 2 മിനിറ്റ് ഒന്ന് ഇളക്കി കൊടുക്കുക.
ഇതിലേക്ക് beans ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. beans വെന്തു വരുന്നത് വരെ മൂടി വച്ച് വേവിക്കുക. അടിപൊളി ബീൻസ് ഉണക്കച്ചെമ്മീൻ മെഴുക്കുപുരട്ടി റെഡി
















