കടല തലേ ദിവസം രാത്രി വെള്ളത്തിലിട്ടു വക്കുക. ( 8 hours)
കുക്കറിൽ വേവിച്ചെടുക്കുക.
ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിക്കുക.
ഇതിലേക്ക് കടുക് ഇട്ട് പൊട്ടുമ്പോൾ കുഞ്ഞുള്ളി അരിഞ്ഞതും, കറി വേപ്പിലയും ചേർക്കുക. കുറച്ചു ഉപ്പ് കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് മുളകുപൊടിയും, ചതച്ച വറ്റൽ മുളകും ചേർക്കുക.
മൂത്തു വരുമ്പോൾ തേങ്ങ ചേർത്ത് ഇളക്കി, തേങ്ങ ഒന്ന് ബ്രൗൺ കളർ ആയി തുടങ്ങുമ്പോൾ അതിലേക്കു വേവിച്ചു വച്ച കടല ചേർത്ത് കൊടുക്കുക. ഇളക്കി ഉപ്പ് നോക്കി കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുത്താൽ കടല തോരൻ റെഡി.
















