ചീര
തേങ്ങ ചിരകിയത്
ഉണക്ക ചെമ്മീൻ1/2 cup
മുളക് പൊടി 1 tsp
മഞ്ഞൾ പൊടി
ഉപ്പ്
വെളിച്ചെണ്ണ
കറി വെപ്പില്ല
കടുക് 1/2tsp
സവാള 1
വെളുത്തുള്ളി 2അല്ലി
പച്ച മുളക് 3
ആദ്യം നമുക്ക് ഉണക്ക ചെമ്മീൻ ഒന്ന് ചൂടാക്കി എടുക്കാം.
അതിനു ശേഷം ഒരു പാൻ വച്ച് അതിലോട്ടു വെളിച്ചെണ്ണ ഒഴിക്കുക.
കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്കു സവാളയും, പച്ചമുളകും, വെളുത്തുള്ളി ചതച്ചതും ചേർക്കുക. അല്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.
സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്കു മുളക് പൊടി, മഞ്ഞൾ പൊടി ചേർക്കുക. ഇനി ഇതിലൊട് നേരത്തെ ചൂടാക്കി വച്ച ചെമ്മീൻ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. 2 minute കഴിയുമ്പോൾ ഇതിലോട്ട് ചിരകിയ തേങ്ങ ചേർക്കുക. നന്നായി യോജിപ്പിച്ചെടുക്കുക.
അതിനു ശേഷം ചീര ഇതിലോട്ട് ചേർത്ത് കൊടുക്കുക.
നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. കറി വേപ്പില ചേർത്ത് കൊടുക്കുക.
മൂടി വക്കുക. ഇടയ്ക്കു തുറന്നു ഇളക്കി കൊടുക്കുക
4-5 മിനുട്സ് കൊണ്ട് തോരൻ ready.
















