കത്ത് ചോര്‍ച്ചാ വിവാദത്തില്‍ എം വി ഗോവിന്ദന്റെ നിയമ നടപടി പി ബി നിര്‍ദ്ദേശ പ്രകാരമെന്ന്് വിവരം. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യത്തില്‍ പാര്‍ട്ടിയെ കരുവാക്കിയതെന്ന് എം വി ഗോവിന്ദന്‍ പി ബി യില്‍ വിശദീകരണം നല്‍കിയതായും സൂചനയുണ്ട്.ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്ത് വാര്‍ത്തയാക്കിയത് മാനനഷ്ടക്കേസില്‍ നിയമപരിരക്ഷ ലഭിക്കാനുള്ള ഷര്‍ഷാദിന്റെ തന്ത്രമെന്നും വിശദീകരണമുണ്ട്. വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് പിബിയില്‍ ധാരണയായെന്നും വിവരം. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
പിബിക്ക് നല്‍കിയ പരാതി താനും മകനും ചേര്‍ന്നാണ് ചോര്‍ത്തി നല്‍കിയതെന്ന ആക്ഷേപം മാനഹാനിയുണ്ടാക്കുന്നതും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിലുളള മാന്യത ഇല്ലാതാക്കാനുളള ശ്രമവുമാണെന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുളളത്. നോട്ടീസ് ലഭിച്ച് 3 ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം, ആരോപണം പിന്‍വലിച്ചും ഖേദം പ്രകടിപ്പിച്ചും പൊതുപ്രസ്താവന നടത്തണം, ഇത് സംബന്ധിച്ച സമൂഹ മാധ്യമ പോസ്റ്റുകളെല്ലാം മായ്ച്ച് കളയണം എന്നീ ആവശ്യങ്ങളും നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് മുന്നറിയിപ്പ്.
STORY HIGHLIGHT : Letter controversy: MV Govindan’s legal action is reportedly as per PB’s instructions
















