മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരം തന്നെയാണ് മോഹൻലാൽ മോഹൻലാലിന്റെ ഓരോ വാർത്തകളും വലിയ ഇഷ്ടത്തോടെ തന്നെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത് ഇപ്പോഴിതാ മോഹൻലാലിന്റെ അമ്മ അദ്ദേഹത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പഴയ അമ്മയുടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് അമ്മ പറയുന്ന കാര്യങ്ങൾ വളരെ വേഗം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുന്നു.
ഒരു പ്രായം വരെ അയാൾ എന്റെ ഒപ്പമായിരുന്നു കിടക്കുന്നത് അടുത്തുനിന്നും മാറി കിടക്കില്ലായിരുന്നു ഞാൻ അടി കൊടുത്തിട്ടുണ്ടോ എന്നൊക്കെ ചോദിച്ചാൽ കൊച്ചിലെ കൊടുത്തിട്ടുണ്ടാവാനാണ് സാധ്യത എങ്കിലും അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്ന ആൾ ആയിരുന്നില്ല ലാലു പൊതുവേ വളരെ നിശബ്ദം ആയിട്ടുള്ള ഒരാളായിരുന്നു ആരെയെങ്കിലും കണ്ടാൽ അപ്പോൾ അനുകരിക്കും അവരെ പോലെയൊക്കെ ചെയ്യാൻ തുടങ്ങും ഞാൻ അപ്പോഴൊക്കെ പറഞ്ഞിട്ടുണ്ട് നിനക്ക് സിനിമയിൽ അഭിനയിക്കാനാണ് നല്ലത് എന്ന്
അവസാനം ഇതുമാത്രം മതി എന്ന് പറഞ്ഞുകൊണ്ട് പോകാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു ഡിഗ്രിയോ മറ്റോ ലഭിച്ചതിനുശേഷം മാത്രമേ ഇതിലേക്ക് ഇറങ്ങാവൂ എന്ന്, ഇപ്പോഴും ഞാൻ ചില സിനിമകൾ ഒന്നും കാണില്ല ഞാൻ പറഞ്ഞിട്ടുണ്ട് എത്ര പൈസ കിട്ടിയാലും ഇത്തരം പടങ്ങൾ ഒന്നും ചെയ്യേണ്ട എന്ന് കാരണം എനിക്ക് വിഷമം തോന്നും അത്തരം സിനിമകൾ ഒക്കെ കാണുമ്പോൾ അടി ഇടി പടങ്ങൾ ഒന്നും ഞാൻ ഇപ്പോഴും കാണില്ല. കോളേജിൽ കാണിച്ചിട്ടുള്ള കുരുത്തക്കേട് ഒന്നും എനിക്കറിയില്ല ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട് അപ്പോഴും അത്ഭുതം തോന്നും ഇയാളെ തന്നെയാണോ ഇതൊക്കെ ചെയ്തത് എന്ന്
















