ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡ്യാ സഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും. പാർലമെന്റ് സെൻട്രൽ ഹോളിലാണ് യോഗം ചേരുക. എല്ലാ എംപിമാരോടും വോട്ട് ചെയ്യണമെന്ന് ഇൻഡ്യാ സഖ്യ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി അഭ്യർത്ഥിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡി കഴിഞ്ഞദിവസം വൈകീട്ട് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പാർലമെന്റ് നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എല്ലാ പ്രതിപക്ഷ എംപിമാരുമായും ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ പരിചയപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി വ്യാഴാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു.
















