ദുബായില്‍ അനധികൃതമായി സൗന്ദര്യ വര്‍ദ്ധക ചികിത്സ നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് ദുബായ് പൊലീസ്. ആരോഗ്യത്തിന് ഭീഷണിയാകുന്ന വ്യാജ പരസ്യങ്ങളില്‍ വീഴരുതെന്നും ഇത്തരം ചികിത്സകള്‍ക്കായി അംഗീകൃത സ്ഥാപനങ്ങള്‍ മാത്രം തിരഞ്ഞെടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
ആരോഗ്യവകുപ്പില്‍ നിന്ന് ലൈസന്‍സ് നേടിയ ആളുകള്‍ക്ക് മാത്രമേ സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍ നടത്താന്‍ അനുവാദമുള്ളൂ എന്ന് അധികൃതർ ഓർമിപ്പിച്ചു. ദുബായിലെ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ച് നിരവധി ആളുകൾ അനധികൃമായി സൗന്ദര്യ വര്‍ദ്ധന ചികിത്സ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരക്കാര്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ ദുബായ് പൊലീസ് തയ്യാറെടുക്കുന്നത്. അനധികൃതമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ മൂന്ന് സ്ത്രീകളെ ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പരിശോധനയും ശക്തമാക്കിയിരിക്കുകയാണ് ദുബായ് പൊലീസ്.
















