മീൻ പൊരിച്ചത് ഉണ്ടെങ്കിൽ ഉച്ചയൂണ് കുശാലാണ് അല്ലെ, എങ്കിൽ ഇന്നൊരു വെറൈറ്റി മീൻ പൊരിച്ചത് ഉണ്ടാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഏതെങ്കിലും മീൻ
- ഇഞ്ചി
- വെളുത്തുള്ളി
- കാന്താരി മുളക്
- ഉപ്പ്
- കറി വേപ്പില
- മല്ലിയില
- നാരങ്ങ നീര്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ആവശ്യത്തിനുള്ള ഇഞ്ചിയും വെളുത്തുള്ളിയും ഒരുപിടി കാന്താരിയും ഇത്തിരി കല്ലുപ്പും കറിവേപ്പിലയും മല്ലിയിലയും നാരങ്ങാനീരും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. അരപ്പിലേക്ക് ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കണം. മീനിന് പുറത്ത് ആദ്യം ഇത്തിരി നാരങ്ങാനീര് തേച്ചതിന് ശേഷം ഇൗ മസാലകൂട്ട് പുരട്ടാം. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മീൻ പൊരിച്ചെടുക്കാം. ഒരു വശം വെന്ത് കഴിയുമ്പോ മറുവശം എന്ന രീതിയിൽ നന്നായി മൊരിയിച്ചെടുക്കണം.
















